ആസ്പത്രിയില്‍-
വേനലിന്‍റെ കത്തിയും
മഴയുടെ ഹൃദയവും തമ്മിലായിരുന്നു
അന്നത്തെ കൂടിക്കാഴ്ച
ക്ലാസുമുറിയില്‍-
വാക്കിനും കണ്ണിനും വഴിയില്ലാതാക്കിയത്
വാര്‍ഡിലെ കലങ്ങിയ ചുമരായിരുന്നു
അവിടെ ഒരു സ്വപ്നം
ചാരി നിന്നിരുന്നു.
2
ആരുമറിയാതെ മൗനമായ് നടക്കാം
കണ്ണീര്‍ തുടയ്ക്കുവാന്‍ നീളുന്ന
നഖങ്ങളില്‍ നിന്നു വിട്ടുനടക്കാം
3
പൂക്കളെല്ലാം ചുംബനങ്ങളാകുമ്പോള്‍
കായ് കളെപ്പറ്റി ഞാന്‍ ചിന്തിക്കാറില്ല.
വാക്കുകളെല്ലാം വഴികളാകുമ്പോള്‍
വായ് ക്കുരവ ഞാന്‍ മറന്നുപോകുന്നു
കൂടിക്കാഴ്ചകളെല്ലാം
കൂടല്‍മാണിക്യമല്ല.
4
അരുണ നീലമായൊരോര്‍മ്മയാണ്
അരണയുടെ മറവി
5
നിറവേറാത്ത ജന്മത്തിന്റെ
നിറുകയിലൊരു മുള്ള്
നിറുകയിലെ മുള്ള് ചവച്ച്
നവര്‍ന്നു നടക്കുന്നൂ ഒരു പേന്
ആ പേനിന്
ആകാശം ഒരു കണ്ണ്
മറുകണ്ണിന്‍ മറിമായം കാണാന്‍
മാറത്തെ കണ്ണുമതി
മറ്റു കവിതകള്‍