ബധിരനാഥന്മാര്‍
അനേകം കവിശബ്ദങ്ങളിൽ ദേശമംഗലം രാമകൃഷ്ണന്റെ ശിരസ്സ് ഉയർന്നുതന്നെ നിൽക്കുന്നു. പരിപക്വമായ ജീവിതത്തിന്റെ കാവ്യശീലു കളാണ് അദ്ദേഹം കുറിച്ചു വയ്ക്കുന്നതത്രയും. മനസ്സിൽ പതിയുന്ന ജീവിതത്തിന്റെ ബിംബ ങ്ങളിൽ നിന്നത്രെ ശക്തമായ ഒരു കവിതയുടെ പിറവി. നഗരത്തിലെ ഫ്ളാറ്റിലെ മണ്ണുരുളയും മദിരാശി യിലെ ഒരു പുലർച്ചെയുള്ള വഴിനടപ്പും ഭൂമിയിലെ എല്ലാ അവതാരങ്ങളും അലയുന്ന ശ്മശാനത്തിലെ ബധിരനാഥന്മാരും വായിക്കുന്പോൾ ഒരു നെടുവീർപ്പിലേക്കോ നിസ്സംഗതയിലേക്കോ കവിത വഴി മാറുന്നു. മുക്കുറ്റി ജന്മംപോലെയാണ് ജീവിതമെന്ന് കവി രേഖപ്പെടുത്തുന്നു.