ഡൗണ്‍ലോഡ്
എത്ര യാദൃച്ഛികം
Ethra-Yadrichhikam (311 downloads)
“എല്ലാ സമരങ്ങളും സ്പോണ്‍സര്‍ ചെയ്ത വിജയങ്ങളായും സംസാരിക്കപ്പെടാത്ത പരാജയങ്ങളായും മാറിയ ഈ കാലഘട്ടത്തിലെ അസ്വസ്ഥതയുടെ സ്വരമാണ് ദേശമംഗലം കവിതകള്‍. കാവ്യരൂപങ്ങളുടെ നിയതാര്‍ത്ഥസങ്കല്‍പ്പങ്ങളില്‍ ദേശമംഗലം തന്റെ കവിതയെ തളച്ചിടുന്നില്ല. അതു കാരണം അസ്വസ്ഥവും അശാന്തവുമായ നമ്മുടെ കാലത്തോടും ജീവിതത്തോടും തുടര്‍ച്ചയായി കലഹിക്കുന്നു.” -അവതാരികയില്‍ തമിഴ് കവി സുകുമാരന്‍.
ദേശമംഗലത്തിന്റെ നാല്‍പ്പതു കവിതകളുടെ സമാഹാരം.
ചിതല്‍വരുംകാലം
Chithal-Varum-Kalam (260 downloads)
പ്രാദേശികമായ സംസ്കാരത്തനിമ കവിതയുടെ ജൈവഘടനയില്‍ ഏറ്റുവാങ്ങിയിട്ടുള്ള കവിയാണ് ദേശമംഗലം. അദ്ദേഹത്തിന്റെ 36 കവിതകളടങ്ങുന്ന സമാഹാരമാണ് ചിതല്‍വരുംകാലം.മികച്ചകവിതാസമാഹാരത്തിനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ 1998ലെ എസ്.ബി.ടി.കാവ്യപുരസ്കാരം നേടിയ കൃതിയാണിത്
മറവി എഴുതുന്നത്
Maravi-Ezhuthunnathu (251 downloads)
ഒരു പകുതിയില്‍ ഭൂതകാലത്തിന്റെയും മറു പകുതിയില്‍ വര്‍ത്തമാനത്തിന്റെയും ഭാരംപേറി അനതിവിദൂരഭാവിയുടെ വിഹ്വലതകളിലേക്ക് ഉറ്റുനോക്കുകയാണ് ദേശമംഗലം രാമകൃഷ്‌ണന്റെ കവിതകള്‍. മേനിവിയര്‍പ്പിനും കണ്‍വിയര്‍പ്പിനുമിടയിലും പ്രതീക്ഷയുടെ ചിത്രശലഭങ്ങളുയരുന്നതു കാത്തുനില്‍ക്കാനുളള പ്രസാദാത്മകതയും ഈ കവിതകളിലുണ്ട്. ഗഹനതയുടെ കാര്യത്തില്‍ വൈലോപ്പിളളിയുടെയും ഗ്രാമീണസൗഭാഗ്യങ്ങളില്‍ ഇടശ്ശേരിയുടെയും സാധനയില്‍ പി.യുടെയും സാന്ദ്രത നേടാന്‍ കഴിഞ്ഞ ദേശമംഗലം കവിതകള്‍ ആധുനിക-ഉത്തരാധുനികതകളുടെ ഇടുങ്ങിയ തെരുവുകളില്‍ മാത്രം അലയുന്നില്ല. (more…)