എന്റെ കവിത
ഒരു യുദ്ധമിനിയും വരുന്നൂ, ജയിക്കുവാ-
നൊരുവനും ശേഷിച്ചിരിക്കാത്ത ഭൂമിയില്‍
ഒരു തവണകൂടിയുറങ്ങിയുണരവേ
ചിതലുകള്‍ ചിത്രശലഭങ്ങളാവണേ.
ശാപങ്ങളെ ദൈവാനുഗ്രഹങ്ങളാക്കി മാറ്റുന്ന ചെറിയവന്റെ എളിയ അടയാളങ്ങളാണ് ദേശമംഗലം രാമകൃഷ്ണന്റെ കവിതകള്‍.
മലയാളകവിതയില്‍ ശീലങ്ങളില്‍നിന്നുള്ള വ്യതിയാനങ്ങളിലൂടെ, അനുഭവിച്ച കിനാവുകളുടെയും ക്ഷതങ്ങളുടെയും വാങ്മയ ലോകം സൃഷ്ടിച്ചുകൊണ്ട് ഈ കവി പുതിയൊരു ഭാവുകത്വം സമ്മാനിക്കുന്നു.
ദേശമംഗലം രാമകൃഷ്ണന്റെ ശ്രദ്ധേയമായ കവിതകളുടെ സമാഹാരം